ശ്രീകൂടല്‍മാണിക്ക്യം ക്ഷേത്രോത്സവം നിയന്ത്രണവിധേയമാകുമെന്ന് ഉറപ്പുവരുത്തണം. സി പി ഐ.

47

ഇരിങ്ങാലക്കുട : കോവിഡ് രോഗവ്യാപനം തീവ്രമായ ഘട്ടത്തില്‍ പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ശ്രീകൂടല്‍മാണിക്ക്യം ക്ഷേത്രോത്സവം ആര്‍ഭാടരഹിതവും,നിയന്ത്രണ വിധേയവുമായി നടത്തുവാന്‍ ദേവസ്വംമാനേജിംഗ് കമ്മിറ്റി തയ്യാറാകണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അഭ്യര്‍ത്ഥിച്ചു .2020 ലെ ക്ഷേത്രോത്സവം രോഗവ്യാപനത്തെ തുടര്‍ന്ന് മാറ്റിവക്കപെട്ടതാണ്,അതിനേക്കാളും മോശമായ സ്ഥിതി വിശേഷം നിലനില്‍ക്കുമ്പോള്‍ ജനങ്ങളെ ആകര്‍ഷിക്കും വിധം ഉത്സവാഘോഷം നടത്തുന്നത് ഉചിതമല്ലെന്നും ഏതെങ്കിലും സാഹചര്യത്തില്‍ മാറ്റിവക്കാന്‍ കഴിയാത്തപക്ഷം ക്ഷേത്രത്തില്‍ പൂജകളും,താന്ത്രികവിധികളും മാത്രം നടത്തി അതിനാവശ്യമായ ആളുകള്‍ മാത്രം പങ്കെടുത്ത് ഉത്സവം ചടങ്ങുമാത്രം ആയി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അഭ്യര്‍ത്ഥിച്ചു .

Advertisement