അനുശോചന സദസ് സംഘടിപ്പിച്ചു

344
Advertisement

കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും അരുംകൊല ചെയ്തതില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിഴുത്താണിയില്‍ അനുശോചന സദസ് സംഘടിപ്പിച്ചു.. പുഷ്പാര്‍ച്ചന ബ്ലോക്ക് കോണ്‍ഗ്രസ് ട്രഷറര്‍ എന്‍. എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു. തങ്കപ്പന്‍ പാറയില്‍,ഫ്രാന്‍സീസ് മേച്ചേരി, വര്‍ഗ്ഗീസ് കീറ്റിക്കല്‍, വിനോദ് പുള്ളില്‍, ബാബു പെരുമ്പിള്ളി, വി.ഡി. സൈമണ്‍, രാംദാസ് വെളിയംകോട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Advertisement