പടിയൂർ ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

137

ഇരിങ്ങാലക്കുട :പടിയൂർഗ്രാമപഞ്ചായത്തിൽ എല്ലാ വീടുകളിലേക്കും കുടിവെള്ള കണക്ഷൻ എത്തിക്കുന്ന ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ: കെ.യു അരുണൻ മാസ്റ്റർ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.കെ വി സുകുമാരൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സുധ ദിലീപ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് അശോകൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ലിജി രതീഷ്, ടി.വി വിബിൻ,ജയ ശ്രീലാൽ,വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രേഷ്മ, മെമ്പർമാരായ ബിജോയ് കളരിക്കൽ,സുനന്ദ ഉണ്ണികൃഷ്ണൻ, ഷാലി ദിലീപ്, നിഷ പ്രനീഷ്, പ്രഭാത് വെള്ളാപ്പുള്ളി, ജോയ്സി ആൻ്റണി, ശ്രീജിത്ത് എം.ആർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വാർഡ് മെമ്പർ കെ.എം പ്രേമവത്സൻ സ്വാഗതവും സെക്രട്ടറി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

Advertisement