എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾക്ക് തുടക്കമായി

42

ഇരിങ്ങാലക്കുട: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാറ്റിവെച്ച് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടക്കമായി എസ്എസ്എൽസി വിദ്യാർഥികൾക്ക് ഇന്ന് 1 :40 മുതൽ പരീക്ഷകൾ ആരംഭിച്ചു. ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് രാവിലെ മുതലാണ് പരീക്ഷകൾ. എസ്എസ്എൽസി വിഭാഗത്തിന് 29 വരെയും പ്ലസ് ടു വിഭാഗത്തിന് 26 വരെയുമാണ് പരീക്ഷകൾ നടക്കുന്നത്. കോവിഡിൻറെ രണ്ടാം തരംഗ ഭീഷണിയാകുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് പരീക്ഷകൾ നടക്കുന്നത് .ഒരു ബെഞ്ചിൽ രണ്ടു വിദ്യാർഥികൾ എന്ന കണക്കിൽ ഒരു ക്ലാസ് റൂമിൽ പരമാവധി 20 പേരാണ് പരീക്ഷകൾ എഴുതുക. കോവിഡ് ബാധിതരായ വിദ്യാർത്ഥികളോ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥികളോ ഉണ്ടെങ്കിൽ അവരെ പ്രത്യേകം സജ്ജീകരിച്ച ഹാളുകളിൽ ആയിരിക്കും പരീക്ഷകൾ എഴുതിക്കുക. ഇവരുടെ ഉത്തരക്കടലാസുകൾ പ്ലാസ്റ്റിക് കവറുകളിലാണ് ശേഖരിക്കും.

Advertisement