ഡംഡം ഗ്രൂപ്പ് പുല്ലൂർ ചേർപ്പുംകുനിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല സെവൻസ് ഫുട്ബോൾ മേളയ്ക്ക് തുടക്കമായി

68
Advertisement

പുല്ലൂർ: ഡംഡം ഗ്രൂപ്പ് പുല്ലൂർ ചേർപ്പുംകുനിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല സെവൻസ് ഫുട്ബോൾ മേളയ്ക്ക് തുടക്കമായി. ഏപ്രിൽ 7 മുതൽ 14 വരെ പുല്ലൂർ വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് നടക്കുന്ന ടിപി ദേവസ്യയുടെ സ്മരണാർത്ഥം പി ഡി വി സൂപ്പർ മാർക്കറ്റ് പുല്ലൂർ എവറോളിംഗ് വിന്നേഴ്സ് ട്രോഫിക്കും ഓജസ് കായിക കലാ വേദി പുളിഞ്ചുവട് നൽകുന്ന എവറോളിങ്ങ് ട്രോഫിക്കും വേണ്ടിയുള്ള ജില്ലാതല സെവൻസ് ഫുട്ബോൾ മേള മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി ഫുട്ബോൾ കിക്കോഫ് ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ നിഖിത അനൂപ് സന്നിഹിതയായിരുന്നു.

Advertisement