കാരുണ്യ മേഖലകളില്‍ ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ് : സുഷമ നന്ദകുമാര്‍

224

ഇരിങ്ങാലക്കുട : കാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ ലയണ്‍സ് ക്ലബ്ബുകളുടെപ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡി സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ സുഷമ നന്ദകുമാര്‍ പറഞ്ഞു.ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബില്‍ സെക്കന്റ് വൈസ് ഡിസ്ട്രിക്ട്
ഗവര്‍ണ്ണറുടെ ഔദ്യോഗിക സന്ദര്‍ശനം ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുഷമ നന്ദകുമാര്‍.സമൂഹത്തിലെ അശരണരായ നിരവധി പേര്‍ക്ക് അത്താണിയാകാന്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ടെന്നും,പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രിയില്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ ഡയാലിസിസ് യൂണിറ്റ് കാരുണ്യ പ്രവര്‍ത്തനങ്ങളുടെ അടയാള സ്തംഭമാണെന്നും സുഷമ നന്ദകുമാര്‍ പറഞ്ഞു.ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിലെ അംഗങ്ങളും മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍മാരുമായ കെ.പി ജോണ്‍,ആനന്ദ് മേനോന്‍,അഡ്വ.ടി.ജെ തോമസ്,തോമാച്ചന്‍ വെള്ളാനിക്കാരന്‍ എന്നിവരെ ആദരിച്ചു.മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ആനന്ദ് മേനോന്‍,റീജിയന്‍ ചെയര്‍മാന്‍ ബാബു കൂവ്വക്കാടന്‍,സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍,ലയണസ് ക്ലബ്ബ്പ്രസിഡണ്ട് വീണ ബിജോയ്,ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി അഡ്വ.ജോണ്‍ നിധിന്‍ തോമസ്,ട്രഷറര്‍ ജോണ്‍ തോമസ് എന്നിവര്‍ സംസാരിച്ചു.

Advertisement