കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ ഇരിങ്ങാലക്കുടയിൽ

165

ഇരിങ്ങാലക്കുട : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ ഇരാങ്ങാലക്കുടയിൽ അയ്യങ്കാവ് മൈതാനിയിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പങ്കെടുക്കും . സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐ.പി.എസ്സ് അറിയിച്ചു. കൊടുങ്ങല്ലൂർ തൃശ്ശൂർ റോഡിലും ഉരിങ്ങാലക്കുട നഗരത്തിലും ഞായറാഴ്ച പകൽ 10.00 മണി മുതൽ വൈകീട്ട് 6.00 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രതിരോധ മന്ത്രിയുടെ വാഹന വ്യൂഹം കടന്ന് പോകുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഹെലിപ്പാഡ് മുതൽ അയ്യങ്കാവ് മൈതാനം വരെ റോഡിൽ വാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കില്ല.

Advertisement