പടിയൂരിൽ എൻഡിഎ സ്ഥാനാർഥി ഡോ: ജേക്കബ് തോമസ് പര്യടനം നടത്തി

19
Advertisement

ഇരിങ്ങാലക്കുട: വ്യാഴാഴ്ച രാവിലെ വൈക്കം മനയ്ക്കല്‍ കോളനിയില്‍ നിന്നും പര്യടനം ആരംഭിച്ചു. ആര്‍.എല്‍.വി.ഐ.പി. കോളനി, എസ്.എന്‍ നഗര്‍ കോളനി, പത്തനങ്ങാടി കോളനി എന്നിവിടങ്ങളില്‍ പര്യടനം നടത്തിയശേഷം പടിയൂര്‍ ഹെല്‍ത്ത് സെന്റര്‍, പ്രമുഖ വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഓട്ടോ റിക്ഷാ, ടാക്‌സി സ്റ്റാന്റുകള്‍ എന്നിവിടങ്ങളിലെത്തി വോട്ടഭ്യാര്‍ഥിച്ചു. മേനാലി തുരുത്തിൽ സന്ദർശിച്ച അദ്ദേഹം തൊഴിലുറപ്പ് തൊഴിലാളികളിളെ കണ്ടു. എൺപത്തിരണ്ടാം വയസ്സിലും തൊഴിലുറപ്പ് ജോലിക്ക് പോകുന്ന പനങ്ങാട് തങ്കമണി കുമാരൻ ഡോക്ടർ ജേക്കബ് തോമസ് ആദരിച്ചു.തുടര്‍ന്ന് പൂമംഗലം പഞ്ചായത്ത് എടക്കുളം, പായമ്മല്‍ അയോധ്യ ഹാള്‍, ചീനക്കുഴി, പടിയൂരില്‍ നാലിടങ്ങളില്‍ ജനസഭയില്‍ പങ്കെടുത്ത് സംസാരിച്ചു. പാറയില്‍ ഉണ്ണികൃഷ്ണന്‍, ഷാജുട്ടന്‍, ജോസഫ് പടമാടന്‍, സതീഷ്, കെ.സി. വേണു, ടി.എ. സുനില്‍കുമാര്‍, എ. ഉണ്ണികൃഷ്ണന്‍, സജീവന്‍ കുരിയക്കാട്ടില്‍, ശ്രീജിത്ത് മണ്ണായില്‍, സജി ഷൈജുകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement