കരൂപ്പടന്ന ഗ്രാമീണ വായനശാലക്ക് സ്വന്തമായി മൈക്ക് സെറ്റും പ്രൊജെക്റ്ററുമായി

60
Advertisement

കരൂപ്പടന്ന: കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ സഹായകമായി ആധുനിക സംവിധാനങ്ങളോടുകൂടിയ എല്‍.സി.ഡി. പ്രൊജെക്റ്ററും സൗണ്ട് മിക്സിങ് സംവിധാനം ഉള്‍പ്പെടുന്ന മൈക്ക് സെറ്റ് യൂണിറ്റും ലഭിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് ഒന്നര ലക്ഷം രൂപ വില വരുന്ന ഉപകരണങ്ങള്‍ വായനശാലക്ക് കൈമാറിയത്. കൈമാറ്റ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് നിര്‍വഹിച്ചു. വായനശാല സെക്രട്ടറി പി.കെ.അബ്ദുല്‍ മനാഫ് അധ്യക്ഷനായി. പി.കെ.എം.അഷ്‌റഫ്‌, മുഹമ്മദ്‌ കുഞ്ഞി കരിപ്പാക്കുളം, ഹബീബ് കടലായി,എ.കെ.മജീദ്‌, കെ.കെ. ഷാഹുല്‍ ഹമീദ്, സി.ആര്‍.സോജന്‍, വി.ജി.പ്രദീപ്‌, ടി.എ.അഫ്സല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement