വല്ലക്കുന്നു സ്വദേശി നോനു വർഗീസിന് ഒരു കോടി രൂപയുടെ സ്കോളർഷിപ്

155

ആളൂർ: വല്ലക്കുന്നു സ്വദേശി നോനു വർഗീസ് തൊടുപറമ്പിൽന് ലണ്ടനിലെ ക്വീൻ മേരി സർവകലാശാലയിൽ ഊർജതന്ത്ര ഗവേഷണത്തിന് ഒരു കോടി രൂപയുടെ സ്കോളർഷിപ് .ഗവേഷണത്തിന് വേണ്ടി ഓസ്‌ഫോർഡ് സർവകലാശാലയിൽ ലബോറട്ടറി ഉപയോഗിക്കുന്നതിനുള്ള പ്രത്യേക അനുമതിയും ഈ സ്കോളര്ഷിപ്പിന്റെ ഭാഗമായി ലഭിച്ചീട്ടുണ്ട് . ഊർജ്ജതന്ത്രഗവേഷണത്തിനു ഓസ്‌ഫോർഡിലും ക്വീൻ മേരിയിലും ഇന്ത്യക്കാർക്ക് അവസരം ലഭിയ്ക്കുന്നത് വളരെ അപൂർവമാണ് . മൂന്നു വർഷം കൊണ്ട് തന്റെ ഗവേഷണം പൂർത്തിയാകുമെന്ന് നോനു പറഞ്ഞു .കോവിഡ് കാരണം ഓൺലൈനിൽ ഗവേഷണം തുടങ്ങിയ നോനു മാർച്ച് 20 ശനിയാഴ്ച ലണ്ടനിലെ ഓസ്‌ഫോർഡ് സർവകലാശാലയിൽ നേരിട്ട് ഗവേഷണത്തിന് പ്രവേശിക്കും. കർഷകമുന്നേറ്റം മുഖ്യസംഘാടകൻ വർഗീസ് തൊടുപറമ്പിലിന്റെയും ഷീലയുടെയും മകനാണ്. നോനുവിന്റെ ഭാര്യ റോസ് കോഴിക്കോട് ഐഐടിയിൽ ഗവേഷകവിദ്യാർത്ഥിയാണ്.

Advertisement