അപകട കുഴിയിൽ വാഴ നട്ട് പ്രധിഷേധം

44

കാറളം: ആലുമ്പറമ്പ്-സെൻ്റർ മെയിൻ റോഡിൽ കാനറ ബാങ്കിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി രൂപപ്പെട്ട അപകട ഗർത്തത്തിൽ വാഴ തൈ നട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രധിഷേധം.ഒരു വർഷം മുൻപ് കുടിവെള്ള പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി നന്നാക്കാൻ നിരവധി തവണ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെയും പഞ്ചായത്തിനെയും സമീപിച്ചിരുന്നു എന്ന് സമീപവാസികൾ പറഞ്ഞു.കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ് ഉൽഘാടനം ചെയ്തു.ആയിരകണക്കിന് ലിറ്റർ വെള്ളം പാഴായി പോകുകയും ദിനം പ്രതി കുഴിയിൽ വീണു നിരവധി വാഹനാപകടങ്ങളിൽ യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പൊൾ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അജീഷ് മേനോൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്തും ജനപ്രതിനിധികളും ഉടൻ ഇക്കാര്യത്തിൽ ഇടപെടണം എന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.സജീഷ് ജോസഫ്,ശ്രേയസ്,സഹീർ,ജോമി എന്നിവർ പങ്കെടുത്തു.

Advertisement