കര്‍മ്മമേഖലകളില്‍ സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ എന്നും അടയാളങ്ങളാണ് : സോണിയ ഗിരി

94

ഇരിങ്ങാലക്കുട : കര്‍മ്മമേഖലകളില്‍ സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ എന്നും അടയാളങ്ങളാണെന്ന് സോണിയ ഗിരി പറഞ്ഞു.ഇരിങ്ങാലക്കുട ലയണസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അന്തരാഷ്ട്ര വനിതാദിനത്തിനോടനുബന്ധിച്ച് സമൂഹത്തിന്റെ ഉന്നമനത്തിനായി നില കൊള്ളുന്ന വനിത രത്നങ്ങളെ ആദരിച്ച ജ്വാല 2021 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി.തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങളിലടക്കം അമ്പത് ശതമാനമാണ് വനിത സംവരണമെങ്കിലും,അതിലും കൂടുതലാണ് വനിത പ്രാതിനിധ്യം ഉള്ളതെന്ന് സോണിയ ഗിരി പറഞ്ഞു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ലയണസ് ക്ലബ് പ്രസിഡന്റ് വീണ ബിജോയ് അധ്യക്ഷത വഹിച്ചു. കോവിഡ് കാലത്ത് മരണാനന്തര മൃതദേഹ സംസ്‌കാരത്തിന് സധൈര്യം മുന്നോട്ട് വന്ന പി.ജെ സുബീനയെ ആദരിച്ചു.വനിതാദിന ആഘോഷത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയിലെ 60 അംഗനവാടിയിലെ ടീച്ചര്‍മാര്‍ക്ക് അഡ്വ. ആശാ ഉണ്ണിത്താന്‍ ക്ലാസ് നയിച്ചു.നിര്‍ധനരായ കുടുംബത്തിന് ഭവന നിര്‍മ്മാണ സഹായധനം വിതരണം ചെയ്തു.ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ബിജോയ് പോള്‍,ലയണ്‍സ് ക്ലബ് റീജിയന്‍ ചെയര്‍മാന്‍ ബാബു കൂവ്വക്കാടന്‍,സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍,ഏരിയ ചെയര്‍പേഴ്സണ്‍ ജ്യോതി കിഷോര്‍,സി.ഷാലിന്‍,നഗരസഭ കൗണ്‍സിലര്‍ ഫെനി എബിന്‍,ലയണസ് ക്ലബ് സെക്രട്ടറി റെന്‍സി ജോണ്‍ നിധിന്‍,ട്രഷറര്‍ എല്‍സലെറ്റ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.ലയണ്‍സ് ക്ലബ് സെക്രട്ടറി അഡ്വ.ജോണ്‍ നിധിന്‍,ട്രഷറര്‍ ജോണ്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement