ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണ സമിതി ശബരിമലയില്‍ സേവനമനുഷ്ഠിച്ച് മേല്‍ശാന്തിയെ ആദരിച്ചു

373

ഇരിങ്ങാലക്കുട: ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ശബരിമലയില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ച മംഗലത്ത് അഴകത്ത് മനയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ആദരിച്ചു ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഹാളില്‍ നടന്ന പരിപാടിയില്‍ സമിതി പ്രസിഡണ്ട് സി. ജി കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സമിതി രക്ഷാധികാരി നരേന്ദ്ര വാരിയര്‍ ആമുഖപ്രസംഗം നടത്തി. കൂടല്‍മാണിക്യം തന്ത്രി അണിമംഗലം വല്ലഭന്‍ നമ്പൂതിരി, കൂടല്‍മാണിക്യം മേല്‍ശാന്തി പുത്തില്ലത്ത് മനയ്ക്കലെ കാരണവര്‍ നീലകണ്ഠന്‍ നമ്പൂതിരി, മണക്കാട് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ആറാട്ടുപുഴ ക്ഷേത്ര ക്ഷേമ സമിതി പ്രസിഡണ്ട് മധു മംഗലത്ത്, കെ വി ചന്ദ്രന്‍. എന്നിവര്‍ സംസാരിച്ചു. മനോജ് കല്ലിക്കാട്ട് സ്വാഗതവും ഭരത് കുമാര്‍ പൊന്തേങ്കണ്ടത്ത് നന്ദിയും പറഞ്ഞു. ക്ഷേത്രാചാര വിശ്വാസ സംരക്ഷണ സമിതി സെക്രട്ടറി ഹരി വാരിയര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് കൂടല്‍മാണിക്യസ്വാമിയുടെ ചിത്രമുള്ള ഫലകം സമ്മാനിച്ചു.
ചടങ്ങില്‍ ചെറുതൃക്ക് ക്ഷേത്രം ട്രഷറര്‍ ഇ. ജയരാമന്‍ , കളത്തുംപടി ദുര്‍ഗാദേവീക്ഷേത്രം പ്രസിഡണ്ട് സി. നാരായണന്‍കുട്ടി, അയ്യപ്പസേവാ സംഘം പ്രസിഡണ്ട് രാധാകൃഷ്ണന്‍ ടി. എസ്, അയ്യങ്കാവ് ക്ഷേത്ര സമിതി പ്രസിഡണ്ട് കെ. രഘുനാഥ്, ശ്രീ സംഗമധര്‍മ്മ സമിതി സെക്രട്ടറി ഇ. അപ്പുമേനോന്‍, എന്‍എസ്എസ് ടൗണ്‍ കരയോഗം സെക്രട്ടറി രാധേഷ്, ബാബുരാജ് പൊറത്തിശ്ശേരി, സമിതി വൈസ് പ്രസിഡണ്ട് സുന്ദര്‍ മൂസത്, ട്രഷറര്‍ ഷിജു എസ് മേനോന്‍ എന്നിവര്‍ പൊന്നാട അണിയിച്ച് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ആദരിച്ചു. ചടങ്ങില്‍ 65 വര്‍ഷം തുടര്‍ച്ചയായി മകരവിളക്കിന് ശബരിമല ദര്‍ശനം നടത്തിയ കെ.വി. ചന്ദ്രനെ സമിതി വൈസ് പ്രസിഡണ്ട് ഭരത് കുമാര്‍ പൊന്തേങ്കണ്ടത്ത് ആദരിച്ചു. രാജീവ് വാരിയര്‍. ഇടക്കയില്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മറുപടി പ്രസംഗം നടത്തി.

 

Advertisement