പുല്ലൂർ ചേർപ്പുംകുന്നിൽ പുതുതായി സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു

47

പുല്ലൂർ : പ്രൊഫസർ കെ യു അരുണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുല്ലൂർ ചേർപ്പുംകുന്നിൽ പുതുതായി സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം എം എൽ എ നിർവഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിതാ ബാലൻ മുഖ്യാതിഥിയായിരുന്നു. മുരിയാട് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി പ്രശാന്ത് സ്വാഗതവും വാർഡ് മെമ്പർ നിഖിത അനൂപ് നന്ദിയും പറഞ്ഞു.

Advertisement