ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ മരുന്നും വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ലയണ്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ്ബ് സേവ് ലൈഫ് പദ്ധതിയുടെ ഭാഗമായി വിവിധയിടങ്ങളില്‍ ഇലക്ട്രിക് കെറ്റിലുകളും കോവിഡ് പ്രതിരോധ മരുന്നും വിതരണം ചെയ്തു.ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക് ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ ആയുര്‍വേദ മരുന്നും സൗജന്യമായി വിതരണം ചെയ്തു.വിതരണോല്‍ഘാടനം ലയണ്‍സ് ക്ലബ്ബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ തോമാച്ചന്‍ വെള്ളാനിക്കാരന്‍ നിര്‍വ്വഹിച്ചു.വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഷാജു കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു.മുഖ്യാതിഥി ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സന്‍ ടി.ജയകൃഷ്ണന്‍ സേവ് ലൈഫ് പദ്ധതി വശദീകരണം നിര്‍വ്വഹിച്ചു.ഇരിങ്ങാലക്കുട സി.ഐ അനീഷ് കരീം ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ ആയുര്‍വേദ മരുന്നും ഏറ്റുവാങ്ങി.അഡീഷണല്‍ കാബിനറ്റ് സെക്രട്ടറി ശ്രീധരന്‍ നായര്‍,റീജിയണ്‍ 5 ചെയര്‍മാന്‍ സുരേഷ് കെ.കരുണ്‍,സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍ എന്നിവര്‍ സംസാരിച്ചു.വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ സതീശന്‍ നീലങ്കാട്ടില്‍,പോള്‍സന്‍ കല്ലൂക്കാരന്‍ എന്‍.വിശ്വനാഥമേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇരിങ്ങാലക്കുട ഡയമണ്ട് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഓഫീസിലേക്ക് ഇലക്ട്രിക്കെറ്റിലും കോവിഡ് പ്രതിരോധ ആയുര്‍വേദ മരുന്നും സൗജന്യമായി വിതരണം ചെയ്തു.വിതരണോല്‍ഘാടനം ലയണ്‍സ് ക്ലബ്ബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ തോമാച്ചന്‍ വെള്ളാനിക്കാരന്‍ നിര്‍വ്വഹിച്ചു.ഡയമണ്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ജിത ബിനോയ് അധ്യക്ഷത വഹിച്ചു.ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സന്‍ ടി.ജയകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ ആയുര്‍വേദ മരുന്നും സൗജന്യമായി വിതരണം ചെയ്തു.വിതരണോല്‍ഘാടനം ലയണ്‍സ് ക്ലബ്ബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ അഡ്വ.ടി.ജെ തോമസ് നിര്‍വ്വഹിച്ചു.ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു.അസി.സ്റ്റേഷന്‍ ഓഫീസര്‍ ഇ.സി നന്ദകുമാര്‍ ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ ആയുര്‍വേദ മരുന്നും ഏറ്റുവാങ്ങി.ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സന്‍ ടി.ജയകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.സോണ്‍
ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍,ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി അഡ്വ.ജോണ്‍ നിധിന്‍ തോമസ്,ജോണ്‍ തോമസ് എന്നിവര്‍ സംസാരിച്ചു.

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img