2021 ഹാഫ് മാരത്തണിൽ വിജയികളായി റണ്ണേഴ്‌സ് ഇരിങ്ങാലക്കുട ടീം അംഗങ്ങൾ

64

ഇരിങ്ങാലക്കുട :പാടൂർ ജോഗേർസിന്റെ നേതൃത്വത്തിൽ ഡോ.ബോബി ചെമ്മണ്ണൂരിന്റെ സഹകരണത്തോടെ നടത്തിയ റൺ 2021 ഹാഫ് മാരത്തണിൽ വിജയികളായി റണ്ണേഴ്‌സ് ഇരിങ്ങാലക്കുട ടീം അംഗങ്ങൾ.21 കിലോമീറ്റർ ഹാഫ് മാരത്തണിൽ ഇരിങ്ങാലക്കുട ചാലാംപാടം സ്വദേശി ചിറയത്ത് പള്ളിപ്പുറം ജോൺ പോൾ ഒന്നാമതായി.5000 മീറ്റർ വിഭാഗത്തിൽ രണ്ടാം സമ്മാനം നേടി മലപ്പുറം സ്വദേശിയും റണ്ണേഴ്‌സ് ഇരിങ്ങാലക്കുട ടീം അംഗവുമായ തയ്യിൽ സൈഫു ഹംസ.ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 5000 രൂപയുമാണ് .

Advertisement