മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു

141

ഇരിങ്ങാലക്കുട :മരണശേഷം നടത്തിയ പരിശോധനയില്‍ കാരുകുളങ്ങര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇരിങ്ങാലക്കുട നഗരസഭ 31-ാം വാര്‍ഡ് കാരുകുളങ്ങര കണക്കശ്ശേരി വീട്ടില്‍ രാജപ്പന്‍ (74) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥനായിരുന്നു.അള്‍ഷിമേഴ്‌സ് രോഗിയായിരുന്ന ഇദേഹം കഴിഞ്ഞ ദിവസം വീട്ടില്‍ വച്ച് വീഴുകയും ചെറിയ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിയ്‌ക്കേയാണ് കഴിഞ്ഞ ദിവസം പകല്‍ പതിനൊന്നരയോടെ മരണം സംഭവിച്ചത്.ഭാര്യ പ്രസന്ന. മക്കള്‍ : പ്രീത, പ്രദീപ് മരുമക്കള്‍ സുരേഷ്, സത്യ.സംസ്‌ക്കാരം നടത്തി.

Advertisement