സംസ്ഥാനത്ത് ഇന്ന്(Jan 2) 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Jan 2) 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂര്‍ 197, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല.കഴിഞ്ഞ 24 മണിക്കൂറിനിടെ 54,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 80,18,822 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3116 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 392 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 691, കോഴിക്കോട് 578, മലപ്പുറം 547, കോട്ടയം 501, പത്തനംതിട്ട 386, തൃശൂര്‍ 398, കൊല്ലം 376, ആലപ്പുഴ 372, തിരുവനന്തപുരം 202, പാലക്കാട് 124, ഇടുക്കി 217, വയനാട് 191, കണ്ണൂര്‍ 149, കാസര്‍ഗോഡ് 69 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, തൃശൂര്‍ 8, പത്തനംതിട്ട 7, കോഴിക്കോട് 5, കൊല്ലം, കോട്ടയം, കണ്ണൂര്‍ 4 വീതം, തിരുവനന്തപുരം 3, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4985 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 355, കൊല്ലം 361, പത്തനംതിട്ട 273, ആലപ്പുഴ 346, കോട്ടയം 893, ഇടുക്കി 153, എറണാകുളം 552, തൃശൂര്‍ 418, പാലക്കാട് 274, മലപ്പുറം 457, കോഴിക്കോട് 445, വയനാട് 178, കണ്ണൂര്‍ 219, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,374 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,02,576 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,40,490 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,28,679 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,811 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1223 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3), പുല്ലംപാറ (15), തൊളിക്കോട് (8), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ് 14), മുല്ലപ്പുഴശേരി (സബ് വാര്‍ഡ് 2), എറണാകുളം ജില്ലയിലെ കീരാപാറ (സബ് വാര്‍ഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.ഇന്ന് 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 448 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img