വേളൂക്കരയിലെ വാർഡ് 11 ൽ മീറ്റ് ദി കാൻഡിഡേറ്റ് നടത്തി

182

വേളൂക്കര : തുമ്പൂർ സ്റ്റൈലോ ക്ലബ്ബിന്റെയും സാംസ്കാരികനിലയം ഭരണസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ 01ന് വേളൂക്കര പഞ്ചായത്തിലെ സ്ഥാനർഥികളുമായി “മീറ്റ് ദി കാൻഡിഡേറ്റ്” എന്ന പരിപാടി സംഘടിപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർഥി നിഷസുധീർ, എൽ.ഡി.എഫ് സ്ഥാനാർഥി രഞ്ജിത ഉണ്ണികൃഷ്‌ണൻ, ബി.ജെ.പി സ്ഥാനാർഥി സരിതഅനിൽകുമാർ, വേളൂക്കര പൗരാവലി സ്ഥാനാർഥി ശാന്ത ദേവീദാസൻ, സ്വതന്ത്ര സ്ഥാനാർഥിയായ ഷൈല ജോഷി എന്നിവർ പങ്കെടുത്തു, വേളൂക്കരയിലെ പ്രധാനപ്പെട്ട വികസനവിഷയങ്ങൾ ചർച്ച ചെയ്തു, കുടിവെള്ളം, കാർഷിക മേഖലയിലെ ജലക്ഷാമം, വയോജനങ്ങളുടെയും, സ്ത്രീകളുടെയും, കുട്ടികളുടെയും ക്ഷേമം, ദളിത്‌ വിഭാഗങ്ങളുടെ ആസ്തി വികസനം, കൊറ്റനെലൂർ ബ്രാഞ്ച് കനാൽ, പൊതുകുളങ്ങൾ, കിണറുകൾ, വഴിവിളക്കുകൾ, തുടങ്ങിയ പത്തോളം വിഷയങ്ങളിൽ സ്ഥാനാർഥികൾ അവരുടെ വികസന ചിന്തകൾ വോട്ടർമാരുമായി പങ്കുവെച്ചു, തീർത്തും കോവിഡ് പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിച്ച ചടങ്ങിൽ ജനങ്ങൾക്ക് കാണുന്നതിനും അറിയുന്നതിനുമായി സോഷ്യൽ മീഡിയ വഴിയാണ് ആളുകളിൽ എത്തിച്ചത്, ജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്താൻ എഴുതിയ തയ്യാറാക്കിയ ചോദ്യങ്ങൾ ആണ് സ്ഥാനാർഥികൾക്ക് മുൻപിൽ അവതരിപ്പിച്ചത്, ജയിച്ചു വരുന്നവർക്കൊപ്പം നിന്ന് നാട്ടിലെ വികസനത്തിൽ പങ്ക് ചേരുമെന്ന് ഓരോ സ്ഥാനാർഥികളും അറിയിച്ചു, ശ്രീ രെജീഷ് കുമാർ സ്വാഗതം പറഞ്ഞു
സാംസ്‌കാരിക നിലയം പ്രസിഡന്റ്‌ ശരത്‌ബാബു ചർച്ച നയിച്ചു സ്റ്റൈലോയുടെ രക്ഷാധികാരി രാജൻ പറക്കാട്ടുകുന്നിൽ നന്ദി പറഞ്ഞു

Advertisement