നീർമാതളം പുരസ്കാരം റെജില ഷെറിന്

202
Advertisement

ഇരിങ്ങാലക്കുട:തിരുവനന്തപുരം സാഹിതിയുടെ ഈ വർഷത്തെ മികച്ച കവിത സമാഹരത്തിന് മാധവികുട്ടിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നീർമാതള പുരസ്കാരം ഇരിങ്ങാലക്കുടയുടെ പ്രിയ കവയത്രി റെജില ഷെറിന് ലഭിച്ചു. ഖമർ പാടുകയാണ് എന്ന കവിത സമാഹരത്തിനാണ് പുരസ്കാരം ലഭിച്ചത്.ഡിസംബർ അവസാനം തിരുവനന്തപുരത്ത് നടക്കുന്ന അവാർഡ്ദാന ചടങ്ങിൽ വച്ച് പുരസ്കാരം ഏറ്റുവാങ്ങും.പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ആണ് റെജില ഷെറിൻ.ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശി ഷെറിൻ അഹമ്മദ് ആണ് ഭർത്താവ്.തൃശൂർ ഗവ. മെഡിക്കൽ കോളെജ് വിദ്യാർത്ഥി അർഷക് ആലിം അഹമ്മദ്,ത്യാഗരാജ പോളിടെക്നിക് വിദ്യാർത്ഥി അമൻ അഹമ്മദ് എന്നിവർ മക്കളാണ്.

Advertisement