ശമ്പളവും, പെൻഷനും സർക്കാരിന്റെ ഔദാര്യമല്ല – കേരള എൻ.ജി.ഒ സംഘ്

30
Advertisement

ഇരിങ്ങാലക്കുട :സംസ്ഥാനസർക്കാരിന്റെ അസാധാരണ ഗസറ്റ് വിജ്ഞാപന പ്രകാരം ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ സംഘ് ഇരിങ്ങാലക്കുട ബ്രാഞ്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ സമരം ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുന്നിൽ കേരള എൻ.ജി.ഒ സംഘ് ജില്ലാ സെക്രട്ടറി സുഗുണൻ പഴൂക്കര ഉദ്ഘാടനം ചെയ്തു. ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പ്രവർത്തകർ ഗസറ്റ് വിജ്ഞാപനത്തിന്റെ കോപ്പി കത്തിച്ചു . ബ്രാഞ്ച് പ്രസിഡണ്ട് സി.കെ. നിമേഷ് അധ്യക്ഷനായി. ജില്ലാ സമിതി അംഗങ്ങളായ എം.എസ് ശരത് കുമാർ, കണ്ണൻ , ജയൻ പൂമംഗലം എന്നിവർ നേതൃത്വം നൽകി.

Advertisement