Saturday, July 11, 2026
25.4 C
Irinjālakuda

കാട്ടൂർ പഞ്ചായത്തിലെ പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പും പഞ്ചായത്തും.

കാട്ടൂർ:കോവിഡ് 19 അതിവ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നടപടികൾ കർശനമാക്കി ആരോഗ്യ വകുപ്പും കാട്ടൂർ പഞ്ചായത്തും.കാട്ടൂരിൽ 2,4,7 വാർഡുകൾ കണ്ടൈന്മെന്റ് സോണുകൾ ആക്കുകയും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ ആണ് നടപടികൾ കർശനമാക്കിയത്. ഇതിന്റെ ഭാഗമായി കാട്ടൂരിലെ മാർക്കെറ്റ് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ഇന്നലെ പരിശോധന നടത്തി.മാസ്‌ക് കൃത്യമായി ധരിക്കാത്തവർ,സാമൂഹിക അകലം പാലിക്കാത്തവർ,മാനദണ്ഡങ്ങൾ പാലിക്കാത്ത കടയുടമകൾ ഉൾപ്പെടെ 16 ഓളം പേർക്കെതിരെ ഇന്നലെ നടപടി എടുക്കുകയും പിഴടപ്പിക്കുകയും ചെയ്തു.ഇനിയും ഇത്തരത്തിൽ ആവർത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കുകയും കടകളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള മേൽനടപടികൾ കൈക്കൊള്ളും എന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ആരോഗ്യ വകുപ്പ് ഇൻസ്‌പെക്ടർ ഉമേഷ് അറിയിച്ചു.സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും ക്ലസ്റ്റർ ഉൾപ്പെടെ രൂപപ്പെട്ടെങ്കിലും കുറേ കാലങ്ങളായി കാട്ടൂരിൽ കോവിഡ് രോഗകൾ വളരെ കുറവ് ആയിരുന്നു. ബസാറിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം ഉൾപ്പെടെ പഞ്ചായത്ത് കൈക്കൊണ്ട ക്രമീകരണങ്ങളുടെ ഭാഗമായി സമീപ പ്രദേശങ്ങളിൽ അതിവ്യാപനം ഉണ്ടായിട്ടും കാലങ്ങളായി കാട്ടൂർ സുരക്ഷിതമായിരുന്നു.നിയന്ത്രണങ്ങളിൽ കനത്ത പ്രതിഷേധം വ്യാപാരികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകളിൽ നിന്ന് ഉണ്ടായതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ പഞ്ചായത്ത് നിർബന്ധിതമാകുകയായിരുന്നു. ഇതിനെ തുടർന്നാണ് കോവിഡ് പടരുന്ന അവസ്ഥയിലേക്ക് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ മാറിയത്.ഈ പശ്ചാത്തലത്തിൽ കോവിഡ് പരിശോധന ശക്തമാക്കാൻ പ്രസിഡന്റ് ടി.കെ.രമേഷ് ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകുകയായിരുന്നു.വ്യാപനത്തിന്റെ തോത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പോലീസ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ സഹായത്തോടെ കോവിഡ് പരിശോധന ശക്തമാക്കും എന്ന് പ്രസിഡന്റ് ടി.കെ.രമേഷ് അറിയിച്ചു.ആരോഗ്യ വകുപ്പ് ഇൻസ്‌പെക്ടർ ഉമേഷ് നേതൃത്വം നൽകിയ സംഘത്തിൽ ജൂനിയർ ഇൻസ്‌പെക്ടർ രതീഷ്,പഞ്ചായത്ത് ഉദ്യോഗസ്ഥരായ ആദിത് കൃഷ്ണ,ഷിജിൻ എന്നിവർ പങ്കെടുത്തു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img