കിഴക്കേ ഗോപുരനടയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു:പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ഥിര അംഗമായി തെരെഞ്ഞെടുത്ത തന്ത്രിയെ ആദരിച്ചു

133

ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ഐ.സി.എൽ ചെയർമാൻ കെ ജി അനിൽകുമാർ ധാരണ പത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിന് കൈമാറി.തുടർന്ന് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുതിയ സമിതിയിലെ സ്ഥിര അംഗമായി (തന്ത്രി പ്രതിനിധി)തിരഞ്ഞെടുക്കപ്പെട്ട , കൂടൽമാണിക്യം തന്ത്രി പ്രതിനിധി കൂടിയായ ബ്രഹ്മശ്രീ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാടിന് കോവിഡ് പ്രോട്ടോകോൾക്ക് വിധേയമായി കിഴക്കേ നടപ്പുരയിൽ വച്ച് സ്വീകരണവും നടത്തി.കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ,അഡ്മിനിസ്ട്രേറ്റർ സുമ എ.എം ,ഭരണസമിതി അംഗങ്ങൾ ,തന്ത്രിമാർ ,ദേവസ്വം ജീവനക്കാർ ,ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement