പടിയൂരിലെ അംഗനവാടി കുട്ടികള്‍ക്ക്‌ “പൊന്നോമനമുത്തവുമായി” സഹകരണബാങ്ക്

118

എടതിരിഞ്ഞി :സംസ്ഥാനത്ത് ആദ്യമായി അംഗനവാടി കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നു.പടിയൂര്‍ ഗ്രാമപപഞ്ചായത്തിലെ അംഗനവാടി കുട്ടികള്‍ക്കാണ് എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് “പൊന്നോമനമുത്തം” എന്ന പേരില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയത്.ഈ പദ്ധതി പ്രകാരം കുട്ടികള്‍ക്ക് അസുഖം മൂലമുള്ള ചികിത്സക്ക് പതിനായിരം രൂപയും,അപകടംമൂലമുള്ള ചികിത്സക്ക് ഇരുപത്തിഅയ്യായിരം രൂപയും ഒരു വര്‍ഷം ലഭിക്കും. കൂടാതെ അപകടമരണ പരിരക്ഷയും ലഭിക്കും.പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി യുടെ പോളിസി എടതിരിഞ്ഞി സഹകരണ ബാങ്ക് പ്രസിഡണ്ട് പി.മണി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എസ് സുധന് കെെമാറി. ചടങ്ങില്‍ ബാങ്ക് വെെസ് പ്രസിഡണ്ട് ടി ആര്‍ ഭൂവനേശ്വരന്‍,സെക്രട്ടറി സി കെ സുരേഷ്ബാബു,ഇ വി ബാബുരാജ്,എന്‍ എസ് സുജീഷ്,വത്സലവിജയന്‍,ഐ സി ഡി എസ് സൂപ്പര്‍വെെസര്‍ ലീല,അംഗനവാടി വര്‍ക്കര്‍ സുമി എന്നിവര്‍ പങ്കെടുത്തു .

Advertisement