കെ.എസ്.ആർ.ടി.സി യുടെ എവിടെയും ഇറങ്ങുവാനും, എവിടെ നിന്ന് കയറുവാനും കഴിയുന്ന സർവീസ് ആരംഭിച്ചു

ഇരിങ്ങാലക്കുട :കെ.എസ്.ആർ.ടി.സി യുടെ ഇരിങ്ങാലക്കുട – തൃപ്രയാർ -ചാലക്കുടി അൺലിമിറ്റഡ് സ്റ്റോപ്പ്‌ ഓർഡിനറി ബസ്സ് സർവീസിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. യാത്രക്കിടയിൽ എവിടെയും ഇറങ്ങുവാനും, എവിടെ നിന്ന് കയറുവാനും കഴിയും എന്നതാണ് ഈ സർവീസിന്റെ പ്രേത്യേകത. ഇരിങ്ങാലക്കുടയിൽ നിന്നും രാവിലെ 6.30 തൃപ്രയാർക്ക് സർവീസ് ആരംഭിച്ച് അവിടെനിന്നും തൃപ്രയാർ — ചാലക്കുടി സർവീസ് റൂട്ടിൽ സർവീസ് നടത്തും. വൈകിട്ടു 7.55 ന് തൃപ്രയാറിൽ നിന്ന് പുറപ്പെട്ടു ഇരിങ്ങാലക്കുടയിൽ സർവീസ് അവസാനിപ്പിക്കും. ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ വച്ച് നടന്ന ഉദ്‌ഘാടനചടങ്ങിൽ വച്ച് എം. എൽ. എ സർവീസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എ. മനോജ്‌കുമാർ, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ പി. വി. ശിവകുമാർ, കെ. എസ്. ആർ. ടി. സി. ചാലക്കുടി എ. ടി. ഒ ടി. കെ. സന്തോഷ്‌, ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻ ചാർജ് പി. അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കെ. എസ്. ആർ. ടി. സി ജീവനക്കാർ, യൂണിയൻ പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img