ഗുരുദേവ സമാധി ദിനം പ്രാർത്ഥനാ ദിനം -ഹിന്ദു ഐക്യവേദി

67
Advertisement

ഇരിങ്ങാലക്കുട :ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവന്റെ 93-ത് സമാധി ദിനമായ ഇന്ന് ഹിന്ദുഐക്യവേദി പ്രാർത്ഥനാദിനമായി ആചരിച്ചു. മുകുന്ദപുരം താലൂക്കിലെ പ്രാർത്ഥനാദിനാചരണം താലൂക്ക് പ്രസിഡന്റ്‌ ഷാജു പൊറ്റക്കൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് ജനറൽ സെക്രട്ടറി മണമ്മൽ മധുസൂദനൻ സ്വാഗതം ആശംസിച്ചു. കൊറോണയുടെ പശ്ചാത്തലത്തിലും ഗുരു വചനങ്ങൾക്ക് പ്രസക്തിയേറുകയാണ്. അവനവനാത്മസുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം. ഇതാണ് ഈ സമാധി ദിനത്തിൽ നൽകാനുള്ള സന്ദേശമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു. താലൂക്ക് നേതാക്കളായ ജ്യോതീന്ദ്രനാഥ് പറത്താട്ടിൽ, സി. എസ്. വാസു, വി. ബി. സരസൻ, സതീശൻ കൈപ്പിള്ളി, ബിജു കുന്തിലി, ടി. എം. മനോഹരൻ, ജയരാജ്‌, കെ. ഗോപിനാഥ്, സുനിൽ പടിയൂർ എന്നിവർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നടന്ന പ്രാർത്ഥനാദിനാചരണത്തിന് നേതൃത്വം നൽകി.

Advertisement