Advertisement

ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ വീടിനു മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ സാമൂഹ്യവിരുദ്ധർ ചേർന്ന് കത്തിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. തറയിൽ വീട്ടിൽ ടി കെ രത്നാകരൻറെ വീട്ടിലെ സ്കൂട്ടറാണ് കത്തിച്ചത്. വീടിനു വെളിയിലെ വെളിച്ചം കണ്ട് വീട്ടുകാർ നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടൻ തീയണച്ചത് കാരണം വാഹനം മുഴുവനായി കത്തി നശിച്ചില്ല. ഇരിങ്ങാലക്കുട പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു. സമീപത്തുനിന്നും മണ്ണെണ്ണ നിറച്ചു കൊണ്ടുവന്നോ കുപ്പിയും തീപ്പെട്ടിക്കൊള്ളി കളും കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സ്ക്വാഡ് അന്വേഷണം നടത്തുവാൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.