ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി

52
Advertisement

ഇരിങ്ങാലക്കുട: മുനിസിപ്പാലിറ്റി പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. നഗരസഭ ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ കൊടുത്തു കഴിഞ്ഞിരിക്കുന്ന പദ്ധതി പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്റെ അനാസ്ഥമൂലം നീണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സമരം ജില്ലാ ജനറൽ സെക്രട്ടറി അസദുദ്ദീൻ കളക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയപാലൻ അധ്യക്ഷത വഹിച്ച സമരത്തിന് മനീഷ് ആർ യു സ്വാഗതവും സ്നേഹ എസ് മേനോൻ നന്ദിയും പറഞ്ഞു. സനൽ കല്ലൂക്കാരൻ, അവിനാശ് ഓ എസ്, ഗിഫ്‌സൺ ബിജു, നിമിൽ ടി എസ് തുടങ്ങിയവർ നേതൃത്വം നൽകി

Advertisement