സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്ന വി മുരളീധരൻ രാജി വയ്ക്കുക ഡി.വൈ.എഫ്.ഐ

92
Advertisement

ഇരിങ്ങാലക്കുട :സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെയാണെന്നും യുഎഇ കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് വന്നതെന്നും ധനകാര്യസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ ലോക്‌സഭയിൽ രേഖാമൂലം അറിയിച്ച സാഹചര്യത്തിൽ ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അർഹത വി മുരളീധരനില്ല. സ്വർണ്ണ കള്ളക്കടത്ത് കേസിൽ മുരളീധരൻ്റെ പങ്ക് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര മന്ത്രി സ്ഥാനം രാജിവക്കണം. കേസ് അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾക്കെതിരെ ഇരിങ്ങാലക്കുടയിൽ മുരളീധരൻ്റെ കോലം കത്തിച്ച് കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.എ.അനീഷ് പ്രസിഡന്റ് പി.കെ മനുമോഹൻ ട്രഷറർ ഐ.വി സജിത്ത്, ജോയിൻ സെക്രട്ടറി വി.എച്ച് വിജീഷ് എന്നിവർ നേതൃത്വം നൽകി.

Advertisement