സി. പി. ഐ.എം ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സംഗമം നടത്തി

42
Advertisement

ഇരിങ്ങാലക്കുട :ഡൽഹിയിലെ വർഗ്ഗീയ കലാപത്തിൻറെ ഗൂഡാലോചന കേസിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ പരാമർശിച്ച് കുറ്റപത്രം നൽകിയ ഡൽഹി പോലീസിന്റെയും മോദി സർക്കാരിന്റെയും നടപടിയിൽ പ്രതിഷേധിച്ച് സി. പി. ഐ. എം  ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സംഗമം നടത്തി.സി. പി. ഐ.എം  ജില്ലാ കമ്മിറ്റി അംഗം അഡ്വ കെ.ആർ വിജയ പ്രതിഷേധ സംഗമം ഉദ്‌ഘാടനം നിർവ്വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു . ചടങ്ങിൽ ഇരിങ്ങാലക്കുട എം.എൽ.എ കെ.യു അരുണൻ പ്രഭാഷണം നടത്തി.ഏരിയ സെക്രട്ടറി കെ.സി പ്രേമരാജൻ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം കെ.എ ഗോപി നന്ദിയും പറഞ്ഞു. 

Advertisement