Thursday, May 21, 2026
30.9 C
Irinjālakuda

തൃശൂർ ജില്ലയിൽ 184 പേർക്ക് കൂടി കോവിഡ് 105 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ വെളളിയാഴ്ച (സെപ്റ്റംബർ 11) 184 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 105 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1992 ആണ്. തൃശൂർ സ്വദേശികളായ 30 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6419 ആണ്. ഇതുവരെ രോഗമുക്തരായത് 4367 പേർ.
വെളളിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 177 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3 പേരുടെ രോഗഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം. ദയ ക്ലസ്റ്റർ 5 (ആരോഗ്യപ്രവർത്തകർ), കെഇപിഎ ക്ലസ്റ്റർ 2, ആർആർ മെഡിക്കൽസ് ക്ലസ്റ്റർ 2, എലൈറ്റ് ക്ലസ്റ്റർ 2 (ആരോഗ്യപ്രവർത്തകർ 1), മറ്റ് സമ്പർക്ക കേസുകൾ 162, ആരോഗ്യ പ്രവർത്തകർ-1, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 5 പേർക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതിൽ 60 വയസ്സിന് മുകളിൽ 14 പുരുഷൻമാരും 15 സ്ത്രീകളും 10 വയസ്സിന് താഴെ 12 ആൺകുട്ടികളും 10 പെൺകുട്ടികളും ഉൾപ്പെടുന്നു.രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻറുകളിലും കഴിയുന്നവർ.ഗവ. മെഡിക്കൽ കോളേജ് തൃശൂർ-110, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 50, എം.സി.സി. എച്ച്. മുളങ്കുന്നത്തുകാവ്-46, ജനറൽ ആശുപത്രി തൃശൂർ-9, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി-32, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-88, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 70, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-194, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-138, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-126, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-37, ചാവക്കാട് താലൂക്ക് ആശുപത്രി-19, ചാലക്കുടി താലൂക്ക് ആശുപത്രി-11, സി.എഫ്.എൽ.ടി.സി കൊരട്ടി – 55, കുന്നംകുളം താലൂക്ക് ആശുപത്രി -11, ജി.എച്ച്. ഇരിങ്ങാലക്കുട-15, ഡി.എച്ച്. വടക്കാഞ്ചേരി-5, അമല ആശുപത്രി-4, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-29, മദർ ആശുപത്രി -1, സെന്റ് ജെയിംസ് ചാലക്കുടി -1, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-23, ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രി -1, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-163, രാജാ ആശുപത്രി ചാവക്കാട്- 1.469 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 11248 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 195 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 4367 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.വെള്ളിയാഴ്ച 1643 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2061 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 109421 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. വെള്ളിയാഴ്ച 378 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 120 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വെള്ളിയാഴ്ച റെയിൽവേ സ്‌റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലുമായി 610 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.  

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img