പി.ആർ ബാലൻ മാസ്റ്റർ എട്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു

59
Advertisement

കടുപ്പശ്ശേരി :പി. ആർ ബാലൻ മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സി.പി.എം കടുപ്പശ്ശേരി ബ്രാഞ്ചിന്റെയും ബാലൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റി യുടെയും സംയുക്താഭിമുഖ്യത്തിൽ കടുപ്പശ്ശേരിയിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് സി.പി.എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.സി പ്രേമരാജൻ വിതരണം ചെയ്തു.കെ.വി മദനൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ട്രസ്റ്റിന്റെ പ്രസിഡണ്ടുമായ ഉല്ലാസ് കളക്കാട്, സെക്രട്ടറി കെ.എൽ ജോർജ്ജ്, കോഡിനേറ്റർ പ്രദീപ് യു.മേനോൻ, അജിത്ത് എന്നിവരും പങ്കെടുത്തു.കെ.ടി ബാബു സ്വാഗതവും മനീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.

Advertisement