ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ലയണ്‍സ്
ക്ലബ് 318 ഡി യുടെ സഹകരണത്തോടെ പ്രളയദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി
ഇരിങ്ങാലക്കുട നഗരസഭ 4-ാം വാര്‍ഡിലെ കരുവന്നൂര്‍ കൂടാരം കോളനിയിലെ 51
കുടുംബങ്ങള്‍ക്കായി ആവശ്യ സാധനങ്ങള്‍ അടങ്ങിയ പലവ്യജ്ഞന കിറ്റുകള്‍
വിതരണം ചെയ്തു. വിതരണോല്‍ഘാടനം ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്റ്റ്
ഗവര്‍ണ്ണര്‍ തോമാച്ചന്‍ വെള്ളാനിക്കാരന്‍ നിര്‍വ്വഹിച്ചു.ഇരിങ്ങാലക്കുട
ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍
ലയണ്‍സ് ക്ലബ് സെക്രട്ടറി അഡ്വ.ജോണ്‍ നിധിന്‍ തോമസ്,വാര്‍ഡ് കൗണ്‍സിലര്‍
അല്‍ഫോന്‍സ തോമസ്,ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍,
ട്രഷറര്‍ ജോണ്‍ തോമസ് എന്നിവര്‍ സംസാരിച്ചു.ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്
മുന്‍ പ്രസിഡണ്ട് റെജി മാളക്കാരന്‍,മുന്‍ ട്രഷറര്‍ ബിജു ജോസ് കൂനന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കോവിഡ് 19 എന്ന മഹാമാരി തളര്‍ത്തിയ ഓണക്കാലത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഇരിങ്ങാല ക്കുട ലയണ്‍സ് ക്ലബ്
Advertisement