ശ്രീനാരായണഗുരുദേവ ജയന്തി 166 മത് കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു

52
Advertisement

ഇരിങ്ങാലക്കുട: ശ്രീനാരായണഗുരുദേവൻ ജയന്തി ആഘോഷം കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു. യൂണിയൻ ആസ്ഥാനത്ത് പ്രസിഡൻറ് സന്തോഷ് ചെറാകുളം പതാക ഉയർത്തി .യൂണിയനിലെ മുപ്പതോളം വരുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ ടെലിവിഷനുകൾ യൂണിയൻ പ്രസിഡൻറ് വിതരണംചെയ്തു. യൂണിയൻ കൗൺസിലർ പി കെ പ്രസന്നൻ അധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർമാരായ കെ കെ ബിനു, സജീവ് കുമാർ കല്ലട, വനിതാ സംഘം പ്രസിഡൻറ് സജിത അനിൽകുമാർ, യൂത്ത് മൂവ്മെൻറ് പ്രസിഡണ്ട് ബിജോയ് എൻ വി, എന്നിവർ പങ്കെടുത്തു.

Advertisement