കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി എം.പി യുടെ കൈകളിൽ സുരക്ഷിതം:ടി.കെ വർഗീസ്

96
Advertisement

ഇരിങ്ങാലക്കുട:കേരള കോൺഗ്രസ് ജോസ് വിഭാഗം ആണ് യഥാർത്ഥ കേരള കോൺഗ്രസ് എന്നും, അവർക്കാണ് പാർട്ടിയുടെ അംഗീകൃത ചിഹ്നമായ രണ്ടില അവകാശപ്പെട്ടതെന്നും, വളരെ വ്യക്തമായി എല്ലാ ന്യായങ്ങളും ഉദ്ധരിച്ച് കൊണ്ട് ഇലക്ഷൻ കമ്മീഷന്റെ വിധി സത്യത്തിന്റെ വിജയമാണെന്നും, അതേസമയം ജോസഫിന്റെയും ഉണ്ണിയാടന്റെയും അഹങ്കാരത്തിനും ധിക്കാരത്തിനും ഏറ്റ തിരിച്ചടിയാണെന്നും കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി ടി.കെ വർഗീസ് പ്രസ്താവിച്ചു.പാലായിലെ ഉപതെരഞ്ഞെടുപ്പിൽ ചിഹ്നം തരില്ല എന്ന് പറഞ്ഞ് പാർട്ടിയിൽ കലാപം ഉണ്ടാക്കി പാരവെച്ച് തോൽപിച്ച ജോസഫിന് ഇപ്പോൾ കയ്യിൽ നിന്ന് ചിഹ്നവും പാർട്ടിയും പോയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കേരള കോൺഗ്രസ് (എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ആൽത്തറക്കൽ നടത്തിയ ആഹ്ലാദ സംഗമം ഉദ്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .നിയോജകമണ്ഡലം പ്രസിഡന്റ് ഇ.വി ആന്റോ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി മെമ്പർ ബിജു ആന്റണി മുഖ്യപ്രഭാഷണം നടത്തി .പാർട്ടി നേതാക്കളായ കെ.ബി ഷമീർ ,ജൂലിയസ് ആന്റണി ,പി.ആർ സുശീലൻ ,എം .ജെ ജോളി ,ഡേവിസ് ചക്കാലക്കൽ ,സണ്ണി ചിറയത്ത് ,സേമു ജോസഫ് എന്നിവർ പ്രസംഗിച്ചു.

Advertisement