ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് പ്രിന്റർ നൽകി കല്ലംകുന്ന് ബാങ്ക്

76
Advertisement

ഇരിങ്ങാലക്കുട :ഇന്ത്യയുടെ എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിലേക്ക് പ്രിന്റർ നൽകി .സ്കാനർ,കോപ്പിയർ,പ്രിന്റർ എന്നീ സൗകര്യങ്ങളോട് കൂടിയ ഓൾ ഇൻ വൺ പ്രിന്റർ ആശുപത്രി സൂപ്രണ്ട് മിനി മോൾക്ക് ബാങ്ക് പ്രസിഡന്റ് യു പ്രദീപ് മേനോൻ കൈമാറി . പ്രസ്തുത ചടങ്ങിൽ എസ്.വി .ഒ രാജീവ് , ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്, ബാങ്ക് സെക്രട്ടറി ഗണേഷ് കുമാർ, നീതി ഫാർമസിസ്റ് ജിനൻ , ഹോസ്പിറ്റൽ ഫാർമസിസ്റ്റുകളായ ദീപ, രാധിക എന്നിവരും സന്നിഹിതരായിരുന്നു.

Advertisement