ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി

57
Advertisement

ഇരിങ്ങാലക്കുട:ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തിൽ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ മുൻ കെപിസിസി ജനറൽ സെക്രട്ടറി എം പി ജാക്സൺ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി വി ചാർളി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി കെ കെ ജോൺസൺ, സോണിയ ഗിരി, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, വിജയൻ ഇളയേടത്ത്, മുൻസിപ്പൽ കൗൺസിലർമാരായ എം ആർ ഷാജു, സുജ സഞ്ജീവ് കുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement