നഗരസഭ ആരോഗ്യ വിഭാഗത്തിനുവേണ്ടി ആപ്ലിക്കേഷൻ രൂപകൽപന ചെയ്ത് യൂണിവേഴ്സൽ എൻജിനീയറിംഗ് കോളേജ്

34
Advertisement

ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യ വിഭാഗത്തിനുവേണ്ടി നഗരസഭയിലെ 41 വാർഡുകളിലെ കോവിഡ് സംബന്ധമായ കണക്കെടുപ്പിനായി വള്ളിവട്ടം യൂണിവേഴ്സൽ എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു നിർവ്വഹിച്ചു. വാർഡ് അടിസ്ഥാനത്തിലുള്ള ഓരോ കൺവീനർമാർക്ക് അതാത് വാർഡിലെ ദിനംപ്രതിയുള്ള രോഗികളുടെ എണ്ണം, നിരീക്ഷണത്തിലുള്ളവരുടെ എണ്ണം, മരണ നിരക്ക്, രോഗമുക്തി നേടിയവരുടെ എണ്ണം എന്നിവ രേഖപ്പെടുത്താം. അത് കൂടാതെ അവരുടെ നേതൃത്വത്തിലുള്ള വാർഡിലെ വിവരങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്കായുള്ള ഉത്തരങ്ങളും കൺവീനർക്ക് രേഖപ്പെടുത്താം. ആപ്ലിക്കേഷൻ അഡ്മിന് നഗരസഭയിലെ മൊത്തം വാർഡിലേയും വിവരങ്ങൾ സൂക്ഷിക്കുകയും കൺവീനർമാർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാം. നഗരസഭയിലെ ഓരോ ദിവസത്തെയും രോഗവ്യാപനത്തിന്റെ കണക്കെടുപ്പ് സൂക്ഷിക്കുവാനും അതിനനുസരിച്ചുള്ള തീരുമാനങ്ങളെടുക്കുവാനും വളരെ സഹായകമാണ് ഈ ആപ്ലിക്കേഷൻ.ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുരിയൻ ജോസഫ്, കൗൺസിലർ മാരായ സോണിയഗിരി, കെ. കെ. അബ്ദുള്ളകുട്ടി, തഹസിൽദാർ ഐ.ജെ. മധുസൂദനൻ , മുനിസിപ്പൽ സെക്രട്ടറി കെ.എസ്. അരുൺ, കോളേജ് പ്രിൻസിപ്പാൾ – Dr.ജോസ്. കെ. ജേയ്ക്കബ്ബ്, കോളേജ് മാനേജ്മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ – സലീം. പി.കെ., ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി , ആപ്ലിക്കേഷൻ തയ്യാറാക്കിയ കമ്പ്യൂട്ടർ വിഭാഗം മേധാവി ടി എസ് സനൽ കുമാർ, അധ്യാപകനായ കെ എൻ ദീപക്, വിദ്യാർഥികളായ വിഷ്ണു മുരളി, ജെയ്ഫർ, അഖിൽ കുമാർ, അശ്വിൻ ബാബു എന്നിവരും പങ്കെടുത്തു.

Advertisement