സി.പി.ഐ വെര്‍ച്ച്വല്‍ വാഹനജാഥ സംഘടിപ്പിക്കുന്നു

46
Advertisement

ഇരിങ്ങാലക്കുട:കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ,കേരളവികസന പരിപ്രേഷ്യവുമായി സി പി ഐ തൃശ്ശൂര്‍ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വെര്‍ച്ച്വല്‍ വാഹനജാഥക്ക് ആഗസ്റ്റ് 9 ന് ഉച്ചക്ക് 12 മണിക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കും. നവമാധ്യമങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ജാഥ രാഷ്ട്രീയ ചരിത്രത്തിലെ പുതിയ അനുഭവമാണ്.സി.പി.ഐ തൃശ്ശൂര്‍ ജില്ലാ കൗണ്‍സിലിന്റെ ഫെയ്സ്ബുക്ക് പേജില്‍ പൊതുജനങ്ങള്‍ക്കും ഈ ജാഥ വീക്ഷിക്കാമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു.

Advertisement