ഇരിങ്ങാലക്കുട :നഗരസഭാ പ്രദേശത്തു കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ടു മനസ്സിലാക്കി ട്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കണമെന്ന നഗരസഭ ചെയർപേഴ്സൺ ന്റെ ആവശ്യം പരിഗണിക്കാതെ ട്രിപ്പിൾ ലോക്കഡൗണുമായി മുന്നോട്ടു പോകുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം അറിയിച്ചു. രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത വാർഡുകളെ ട്രിപ്പിൾ ലോക്‌ഡൌൺ ന്റെ പരിധിയിൽ നിലനിർത്തുകയും ഒന്നും രണ്ടും കേസുകൾ റിപ്പോർട്ട് ചെയ്ത വാർഡുകളെ ട്രിപ്പിൾ ലോക് ഡൌൺ ന്റെ പരിധിയിൽ നിന്നും മാറ്റി കണ്ടൈമെന്റ് സോണിൽ ഉൾപ്പെടുത്തിയത് എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് എന്നു മനസിലാവുന്നില്ല എന്നും.നടപടി പുനഃപരിശോധിക്കണം എന്നും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസറുദീൻ കളക്കാട്ട് ആവശ്യപ്പെട്ടു.
Advertisement