കവി വരവരറാവുവിന്റെ ജീവൻ രക്ഷിക്കണമെന്ന ആവശ്യവുമായി പുരോഗമനകലാസാഹിത്യസംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് അംഗങ്ങൾ ഉപവസിച്ചു

82
Advertisement

ഇരിങ്ങാലക്കുട:കവി വരവരറാവുവിന്റെ ജീവൻ രക്ഷിക്കണമെന്ന ആവശ്യവുമായി പു.ക.സ തൃശൂർ ജില്ല തലത്തിൽ സംഘടിപ്പിച്ച ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്കൊണ്ട് പു.ക.സ ഇരിഞ്ഞാലക്കുട ടൗൺ യുണിറ്റ് അംഗങ്ങൾ സ്വവസതികൾക്ക് മുമ്പിൽ പ്ലക്കാർഡ് പിടിച്ചും ഉപവാസമനുഷ്ഠിച്ചും വരവരറാവുവിന്റെ കവിതകൾ ചൊല്ലിയും പ്രതിഷേധിച്ചു. യൂണിറ്റ് തല ഉദ്ഘാടനം മേഖല പ്രസിഡന്റ് ഖാദർ പട്ടേപ്പാടം ഓൺലൈനായി നിർവ്വഹിച്ചു.യൂണിറ്റ് പ്രസിസന്റ് കെ.ജി സുബ്രമണ്യൻ ,സെക്രട്ടറി,കെ.എച്ച്.ഷെറിൻ അഹമ്മദ് എന്നിവർ നേതൃത്വം നൽകി. .പ്രൊഫസർ. എം.കെ.ചന്ദ്രൻ, റെജില ഷെറിൻ ദീപ ആന്റണി,സനോജ് രാഘവൻ, ഡോ. അഷറഫ്, മുഹമ്മദ് ഇഖ്ബാൽ, , രാധിക സനോജ്, രതി കല്ലട, അശ്വതി തിര, സതീഷ്, സിമിത ലിനീഷ്, ഗായന്തിക എന്നിവർ പങ്കെടുത്തു.

Advertisement