ആരോഗ്യ പ്രവർത്തകർക്ക് കരുതലുമായി റോട്ടറി സെൻട്രൽ ക്ലബ്ബ്

101
Advertisement

ഇരിങ്ങാലക്കുട: മുനിസിപ്പൽ പ്രദേശത്ത് കർമ്മ നിരതരായി അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യ പ്രവർത്തർക്ക് കോവിഡ് രംഗത്ത് മനോധൈര്യത്തോടെ പ്രവർത്തിക്കുന്നതിനായി റോട്ടറി സെൻട്രൽ ക്ലബ്ബ് പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു മുനിസിപ്പൽ ഓഫിസിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് ടി.ജെ പ്രിൻസ് കിറ്റുകൾ മുൻസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജുവിനു കൈമാറി.റോട്ടറി ഭാരവാഹികളായ ഷാജു ജോർജ്, ടി.പി സെബാസ്റ്റ്യൻ, ഡോ.സെയ്ഫ് കോക്കാട്ടു്,മുൻസിപ്പൽ സെക്രട്ടറി അരുൺ കെ, എസ്‌,ഹെൽത്ത് സൂപ്പർവൈസർ പി.ആർ സ്റ്റാൻലി, കൗൺസിലർവി സി വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement