കോവിഡ് പ്രതിരോധ സന്നദ്ധ പ്രവർത്തകരോടുള്ള ഇരിങ്ങാലക്കുട നഗരസഭയുടെ അവഗണന അവസാനിപ്പിക്കുക -ഡിവൈഎഫ്ഐ

91

ഇരിങ്ങാലക്കുട:കോവിഡ് പ്രതിരോധ സന്നദ്ധ പ്രവർത്തകരോടുള്ള ഇരിങ്ങാലക്കുട നഗരസഭയുടെ അവഗണന അവസാനിപ്പിക്കുക -ഡിവൈഎഫ്ഐ .ഇരിങ്ങാലക്കുട നഗരസഭാ പ്രദേശം ട്രിപ്പിൾ ലോക്ക് ഡൗണായി പ്രഖ്യാപിച്ചതിന് ശേഷം നഗരസഭാ പരിധിയിലെ ജനങ്ങളുടെ മരുന്നും വീട്ട് സാധനങ്ങളും ഉൾപ്പടെയുള്ള ആവശ്യങ്ങൾ നിറവേറ്റുന്നത് സന്നദ്ധ പ്രവർത്തകരുടെ സേവനത്തിലൂടെയാണ്. യഥാസമയം കോവിഡ് സുരക്ഷാ കരുതലിനായുള്ള മാസ്ക്, ഗ്ലൗസ്സ്, സാനിറ്റൈസർ എന്നിവ നൽകുന്നതിൽ നഗരസഭ അധികാരികൾ വരുത്തി കൊണ്ടിരിക്കുന്ന അലംബാവം അംഗീകരിക്കാനാവില്ല. സന്നദ്ധ പ്രവർത്തകരുടെ സുരക്ഷക്കായി നഗരസഭ ഒന്നും ചെയ്യുന്നില്ല. പെട്രോൾ അലവൻസായി നൽകിയ 300 രൂപ കൊണ്ട് ഒരു വാർഡിലെ നാനൂറോളം വരുന്ന കുടുംബങ്ങളുടെ ദൈനം ദിന ആവശ്യങ്ങൾ നിറവേറ്റി നൽകാൻ കഴിയാത്ത സ്ഥിതിയാണ്. അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ നിറവേറ്റി നൽകാതെ നിഷ്ക്രിയത്വം പാലിക്കുന്ന നരസഭയിലെ യുഡിഎഫ് ഭരണാധികാരികൾ സന്നദ്ധ പ്രവർത്തകരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ.മനുമോഹൻ എന്നിവർ ആവശ്യപ്പെട്ടു.

Advertisement