കച്ചവടസ്ഥാപനങ്ങള്‍ മാറി മാറി തുറക്കണം:സി.പി.ഐ

126
Advertisement

ഇരിങ്ങാലക്കുട :ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി മുനിസിപ്പാലിറ്റി പരിധിയില്‍ ഒരു വാര്‍ഡില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുന്ന രണ്ട് കടകള്‍ /സ്ഥാപനങ്ങള്‍ മാത്രമേ തുറക്കുവാന്‍ പാടുള്ളു എന്ന മുനിസിപ്പല്‍ അധികൃതരുടെ നിര്‍ദേശത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നീണ്ടു പോകുന്ന സാഹചര്യത്തില്‍ മാറ്റം വരുത്തണമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു. ചെറുകിട കച്ചവടം കൊണ്ട് ഉപജീവനം നടത്തുന്നവരെ ഈ തീരുമാനം വളരെയേറെ ബാധിച്ചിരിക്കുകയാണ്.അതിനാല്‍ ഒന്നിട വിട്ടദിവസങ്ങളില്‍ എല്ലാവര്‍ക്കും കച്ചവടം ചെയ്യാനുള്ള സൗകര്യം ഉറപ്പുവരുത്തണം .സപ്ലെെക്കോയുടെ എല്ലാ ഔട്ട് ലെറ്റുകളും തുറക്കണമെന്നും സി പി ഐ മണ്ഡലം സെക്രട്ടറി ആവശ്യപ്പെട്ടു .

Advertisement