ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട പട്ടണത്തിലും സമീപപ്രദേശങ്ങളിലും രോഗവ്യാപനത്തിന് കാരണം മുനിസിപ്പല്‍ ഭരണാധികാരികളുടെ അനാസ്ഥയും,യജമാനസ്നേഹവുമാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു. അതുകൊണ്ടാണ് കെ എസ് കാലിതീറ്റ നിര്‍മ്മാണ കമ്പനി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുവാന്‍ കാരണമായത്.ബീഹാറില്‍ നിന്നും വന്ന അതിഥിതി തൊഴിലാളികള്‍ ക്വാറന്റെെന്‍ കാലാവുധി പൂര്‍ത്തീകരിക്കാതെ തൊഴില്‍ ചെയ്യുന്നതിന് യു ഡി എഫ് നേതൃത്വം നല്‍കുന്ന മുനിസിപ്പല്‍ ഭരണാധികാരികള്‍ അനുവാദം,നല്‍കിയത്. ആരോഗ്യപ്രവര്‍ത്തകര്‍ അപകടകരമായ അനുവാദം നല്‍കലിനെതിരെ പ്രതികരിച്ചുവെങ്കിലും അവരെ പിന്തിരിപ്പിക്കുകയായിരുന്നു ഭരണനേതൃത്വം.അതുമൂലം ഇരിങ്ങാലക്കുട മംനിസിപ്പല്‍ പ്രദേശത്തെയും സമീപ പഞ്ചായത്തുകളിലേയും തദ്ദേശവാസികളായ തൊഴിലാളികള്‍ക്ക് അതിഥി തൊഴിലാളികളോടൊപ്പം തൊഴില്‍ ചെയ്യേണ്ടിവരികയും രോഗ വ്യാപനത്തിന് കാരണമാവുകയും ചെയ്തു.ഇത്തരം സാഹചര്യത്തിലും നിര്‍മ്മിക്കപ്പെട്ട കാലിതീറ്റ ഇരുളിന്റെ മറവില്‍ കയറ്റി അയക്കുന്നതിലും ഈ അവിശുദ്ധബാന്ധവം കാരണമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡെങ്കിപനി,ചിക്കന്‍ ഗുനിയപോലുള്ള രോഗവ്യാപനംഉണ്ടാവുകയും നിരവധിപേര്‍ ഈ പ്രദേശത്ത് മരണപ്പെടുകയും ഉണ്ടായ വേളയില്‍ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായി ഷണ്‍മുഖംകനാലിലേക്ക് അഴുക്കുവെള്ളം തുറന്നിടുന്ന ഈ ഖമ്പനിക്കെതിരെ പ്രതിഷേധങ്ങളുണ്ടായിരുന്നതാണ്.അന്നത്തെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍മാനാണ് ഇന്നത്തെ കേരളസോള്‍വെന്റ് എക്സ്ട്രാക്ഷന്‍ കമ്പനിയുടെ നേതൃത്വത്തിലിരിക്കുന്നയാള്‍. രോഗ്യവ്യാപനത്തിന് കാരണക്കാരായ മുനിസിപ്പല്‍ ഭരണാധികാരികള്‍ രാജിവക്കണമെന്നും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത കാലിതീറ്റ നിര്‍മ്മാണകമ്പനിക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുടയിലെ രോഗവ്യാപനത്തിന് കാരണം മുനിസിപ്പല്‍ ഭരണാധികാരികളുടെ യജമാനസ്നേഹം സി പി ഐ
Advertisement