കാറളം പഞ്ചായത്തിൽ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം

207
Advertisement

കാറളം :കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാറളം നിവാസികളുടെ സൗകര്യാര്‍ത്ഥം karalamgp@gmail.com എന്ന ഇ-മെയില്‍ അഡ്രസ്സിലേക്ക് കാറളം പഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകളില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായി രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ tax.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി വിവിധ ആവശ്യങ്ങള്‍ക്കായുള്ള ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ അതാത് വര്‍ഷത്തെ നികുതി അടച്ചിട്ടുള്ളവർക്ക് ലഭ്യമാകുന്നതാണ്, അടക്കാത്തവര്‍ക്ക് പ്രസ്തുത വെബ്സൈറ്റ് വഴി തന്നെ നികുതി അടക്കാവുന്നതുമാണ്. എല്ലാവരും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സഹകരിക്കണമെന്ന് കാറളം പഞ്ചായത്തിൽ നിന്നും അറിയിച്ചു . സംശയ നിവാരണങ്ങള്‍ക്കായി 0480-2885421, 9744478364, 9446056805 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisement