സംസ്ഥാനത്ത് ഇന്ന് (ജൂലൈ 16 ) 722 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

195

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 16 ) 722 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 228 പേർ രോഗ മുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 157 പേരാണ് വിദേശത്തു നിന്നും വന്നവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 62 പേർ. സമ്പർക്കം മൂലം 481 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.ഉറവിടം അറിയാത്തവർ 34 പേർ .ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ തിരുവനന്തപുരം 339 ,എറണാകുളം 57 ,കൊല്ലം 42 ,മലപ്പുറം 42 ,പത്തനംതിട്ട 39 ,കോഴിക്കോട് 33 ,തൃശൂർ 32 ,ഇടുക്കി 26 ,പാലക്കാട് ,25 ,കണ്ണൂർ 23 ,ആലപ്പുഴ 20 ,കാസർകോഡ് 18 ,വയനാട് 13 ,കോട്ടയം 13 .കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 16052 സാമ്പിളുകളാണ് പരിശോധിച്ചത്. നിരീക്ഷണത്തിൽ ഉള്ളത് 183900 പേരാണ്. ആശുപത്രികളിൽ ചികിത്സയിൽ 5432 പേരാണുള്ളത് .ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 804 പേരെയാണ്. ഇതുവരെ 10275 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Advertisement