കോവിഡ് പ്രതിരോധ ജാഗ്രതാ നിർദ്ദേശത്തെ അട്ടിമറിച്ച കെ.എസ്. കാലിത്തിറ്റ കമ്പനി അധികാരികൾക്കെതിരെ നടപടി എടുക്കുക – ഡിവൈഎഫ്ഐ

549

ഇരിങ്ങാലക്കുട :കെ എസ് കാലിത്തിറ്റ കമ്പനിയുടെ കോവിഡ് ജാഗ്രതാ നിർദ്ദേശങ്ങളോടുള്ള തികഞ്ഞ അശ്രദ്ധയാണ് ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് 27 അതിജാഗ്രതാ പ്രദേശമായി മാറിയത്. കെപിസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കാലിത്തീറ്റ കമ്പനിയുടെ തെറ്റായ നടപടികൾക്കെതിരെ ഇരിങ്ങാലക്കുട നഗരസഭയിലെ യു.ഡി.എഫ് ഭരണാധികാരികൾ ചെറുവിരൽ പോലും അനക്കാൻ തയ്യാറാകുന്നില്ല. കെഎസ് കാലിത്തീറ്റയിലെ തൊഴിലാളികൾക്ക് കോവിഡ് 19 സ്ഥിതീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തനം തുടർന്നത് സമൂഹത്തോടും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടുമുള്ള വെല്ലുവിളിയാണ്. മഹാമാരിയുടെ ദുരന്തമുഖത്തും ലാഭം മാത്രം നോക്കി ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന സമീപനം സ്വീകരിച്ച അധികാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ.മനുമോഹൻ എന്നിവർ അഭ്യർത്ഥിച്ചു.

Advertisement