സുരക്ഷ മാനദണ്ഡങ്ങൾ ലംഘനം നടത്തിയ ബാങ്ക് നും ബാങ്ക് ജീവനക്കാർക്കും എതിരെ പരാതിയുമായി ബി ജെ പി

354
Advertisement

പുല്ലൂർ:കോവിഡ്- 19 സാമൂഹ്യ വ്യാപന ഭീതിയെ തുടർന്ന് കണ്ടയ്മെന്റ്സോണിൽ കഴിയുന്ന മുരിയാട് പഞ്ചായത്തിലെ 8, 9 വാർഡുകളിലെ വീടുകളിൽ IDFC ബാങ്ക് ജീവനക്കാർ എല്ലാവിധ സുരക്ഷ മാനദണ്ഡങ്ങളും ലംഘിച്ച് കൊണ്ട് പണം പിരിവ് നടത്തുന്നതിന് എതിരെ ബിജെപി നിയോജക മണ്ഡലം സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ ഇരിങ്ങാലക്കുട സബ് ഇൻസ്പെക്ടർക്ക് രേഖാമൂലം പരാതി നൽകി.
ജനങ്ങൾ പരിഭ്രാന്തരായ സാഹചര്യത്തിൽ പോലും ഇത്തരം ബാങ്കുകളുടെ തീവെട്ടി കൊള്ളക്കെതിരെ ശക്തമായ പ്രക്ഷോപങ്ങൾക്ക് ബി ജെ പി നേതൃത്യം നൽകും എന്നും അഖിലാഷ് വിശ്വനാഥൻ അറിയിച്ചു.

Advertisement