കെ എസ് ആർ ടി സി ജീവനക്കാർക്കുള്ള ഫെയ്‌സ് ഷീൽഡ് തെർമൽ സ്കാനർ വിതരണം നടത്തി

62
Advertisement

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ എസ് ആർ ടി സി ഇരിങ്ങാലക്കുട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർക്കുള്ള ഫെയ്‌സ് ഷീൽഡ് വിതരണവും തെർമൽ സ്കാനർ കൈമാറ്റവും 2019 – 2020 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കൾക്ക് സഖാവ് അഭിമന്യു മെമ്മോറിയൽ അവാർഡ് വിതരണവും നടത്തി .പ്രൊഫസർ കെ യു അരുണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വി. എം മനോജ് കുമാർ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, കെ ശ്രീജിത്ത് ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലർ ,ജോസ് ജെ ചിറ്റിലപ്പിള്ളി ചെയർമാൻ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ പുല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്,ജോസ് മാസ്റ്റർ അവിട്ടത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ്, കെ പി രാധാകൃഷ്ണൻഡി ടി ഒ കെ എസ് ആർ ടി സി ചാലക്കുടി, കെ പി പ്രേമരാജൻ സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി, കെ ഗോപി സി ഐ ടി യു ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി, വി എം വിനു മോൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി, പി അജിത് കുമാർ ഇൻസ്പെക്ടർ ഇൻ ചാർജ് ഇരിങ്ങാലക്കുട, കെ മധു യൂണിറ്റ് സെക്രട്ടറി, കെ എസ് പത്മനാഭൻ യൂണിറ്റ് പ്രസിഡൻറ് എന്നിവർ മുഖ്യാതിഥികളായിരുന്നു

Advertisement